** രസകരമായ ചോദ്യങ്ങൾ.. കൂടുതൽ അറിവ്** കൂട്ടുകാർക്കായി യുറീക്ക ഒരുക്കുന്ന മത്സരമാണ് സൗര 2020. യുറീക്കയും കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ഓൺലൈൻ സയൻസ് പോർട്ടലായ ലൂക്ക (https://luca.co.in)യും ചേർന്നൊരുക്കുന്ന ഈ ക്വിസിൽ 20 ചോദ്യങ്ങളാണ് ഉണ്ടാവുക. രാത്രിയും പകലും.. എപ്പോഴും പങ്കെടുക്കാം. കൂട്ടുകാർക്ക് എത്ര പ്രാവശ്യം വേണമെങ്കിലും പങ്കെടുക്കാം. ഇന്റര്‍നെറ്റും പുസ്തകങ്ങളും ഉപയോഗിക്കാം. രസകരമായ ചോദ്യങ്ങൾ.. കൂടുതൽ അറിവ് അപ്പോൾ തുടങ്ങാം.. യുറീക്ക – ലൂക്ക ടീം 1. താഴെ പറയുന്നവയില്‍ തെറ്റായ പ്രസ്താവന ഏതാണ്? ബഹിരാകാശത്ത് വസ്തുക്കള്‍ക്ക് ഭാരം ഉണ്ടായിരിക്കില്ല. ബഹിരാകാശത്തുനിന്ന് ഭൂമിയെ കാണുക ഇളം നീലനിറത്തിലാണ് ബഹിരാകാശ വാഹനങ്ങളില്‍ ഉല്‍ക്കകള്‍ വന്നിടിക്കാന്‍ സാധ്യതയുണ്ട് ബഹിരാകാശത്തുനിന്ന് സൂര്യനെയും നക്ഷത്രങ്ങളെയും ഒരേസമയം കാണാനാകും.2. നമ്മുടെ നാട്ടിലെ ഒരു പക്ഷി ഇലകള്‍ കൂട്ടിച്ചേര്‍ത്ത് തുന്നിയാണ് കൂടു കൂട്ടുന്നത്. ഈ ചെറുപക്ഷിയുടെ പേരെന്താണ്? തേന്‍കിളി തുന്നാരന്‍ വേലിത്തത്ത തൂക്കണാം കുരുവിക്ലൂ വേണോ ?3. കേരളത്തിലെ നീണ്ടകര തുടങ്ങിയ സ്ഥലങ്ങളിലെ തീരദേശമണലിൽ നിന്നു ലഭിക്കുന്ന അത്യധികമൂല്യമുള്ള ഒരു ഖനിജമാണ് ഇൽമനൈറ്റ്. ഏത് ലോഹമാണ് ഇതിലടങ്ങിയിട്ടുള്ളത് ? ടൈറ്റാനിയം തോറിയം സ്കാൻഡിയം യുറേനിയംക്ലൂ വേണോ ?4. ഇന്റര്‍നെറ്റിന്റെ ഡാറ്റയെ സൂചിപ്പിക്കുന്ന യൂണിറ്റാണ് ബൈറ്റ്. എത്ര ബിറ്റുകള്‍ ചേര്‍ന്നതാണ് ഒരു ബൈറ്റ് (Byte)? 4 ബിറ്റ് 1024 ബിറ്റ് 1000 ബിറ്റ് 8 ബിറ്റ്ക്ലൂ വേണോ ?5. ഈ വീണ പൂവിന്റെ പേരെന്താ ? ഇരുൾ ജാതി മരം ഇലഞ്ഞി ഇരട്ടിമധുരംക്ലൂ വേണോ ?6. ഭൂമിയുടെ കാമ്പില്‍ (core) ഏറ്റവുമധികമുള്ള പദാര്‍ഥമാണ് ? ഇരുമ്പ് ഓക്സിജന്‍ കോബാള്‍ട്ട് ഹൈഡ്രജന്ക്ലൂ വേണോ ?7. നിങ്ങള്‍ക്ക് പരിചിതനായ ഒരു മൃഗമാണിത്. ഏത് നാട്ടുകാരനാണിയാള്? ആഫ്രിക്ക ആസ്ത്രേലിയ ബൊളീവിയ ഇന്ത്യക്ലൂ വേണോ ?8. മുറ്റത്തും പറമ്പിലുമൊക്കെ നിങ്ങള്‍ കണ്ടിട്ടുണ്ടാകും ഈ ഇത്തിരിക്കുഞ്ഞന് പൂവിനെ.. പേരെന്തെന്ന് പറയാമോ ? തഴുതാമ മുക്കുറ്റി തുമ്പ ചെറൂളക്ലൂ വേണോ ?9. ആഭരണങ്ങളിലെ സ്വർണ്ണത്തിന്റെ അളവ് കാരറ്റ് (k) എന്ന തോതിലാണ് അളക്കുന്നത്. 916 സ്വർണ്ണം എന്നത് എത്ര കാരറ്റ് സ്വർണ്ണം ആണ്? 20 കാരറ്റ് 22 കാരറ്റ് 24 കാരറ്റ് 91.6 കാരറ്റ്ക്ലൂ വേണോ ?10. പട്ടുനൂൽ പുഴുവിനെ വളർത്തുമ്പോൾ അതിന് ആഹാരമായി നൽകുന്നത് ഏതു ചെടിയുടെ ഇലയാണ് ? മൾബറി റബ്ബർ കള്ളിച്ചെടി ഇലമുള11. കുട്ടികള്‍ക്കായി വായിച്ചാലും വായിച്ചാലും തീരാത്ത പുസ്തകം, മാത്തന് മണ്ണിരക്കേസ് തുടങ്ങിയ, കിയോ കിയോ നിരവധി പുസ്തകങ്ങളെഴുതിയ ഈ എഴുത്തുകാരൻ ആരാണ് ? സി. ജി. രാമചന്ദ്രൻ നായർ സി. പി. അരവിന്ദാക്ഷൻ എസ്. ശിവദാസ് പി. കെ. രവീന്ദ്രൻക്ലൂ വേണോ ?12. കൊറോണ വൈറസ് ബാധിച്ചു കഴിഞ്ഞാൽ എത്ര ദിവസത്തിനുള്ളിൽ രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങും? ഒരു മാസം കഴിഞ്ഞ് 1-14 ദിവസത്തിനകം രണ്ടാഴ്ച്ച കഴിഞ്ഞ് 20 ദിവസം കഴിഞ്ഞ്ക്ലൂ വേണോ ?13. ചിലയിനം സസ്യങ്ങളില്‍ വിത്ത് മാതൃസസ്യത്തില്‍ നിന്നും മുളച്ച് കുഞ്ഞിച്ചെടികളായി മണ്ണില്‍ വീണ് വളരുന്നു. അതായത് ചെടിയുടെ പ്രസവം ഇങ്ങനെ 'പ്രസവിക്കുന്ന' സസ്യങ്ങള്‍ ഏത് പേരില്‍ അറിയപ്പെടുന്നു. കണ്ടല്‍ച്ചെടികള്‍ ആല്‍ഗകള്‍ അപുഷ്പികള്‍ പന്നലുകള്‍14. സൂര്യന്റെ വെളിച്ചം ഭൂമിയിൽ എത്താൻ എടുക്കുന്ന സമയം. 8 മണിക്കൂർ 8 മിനിറ്റ് 8 സെക്കൻഡ്15. കണ്ടല്‍ വനം സംരക്ഷണത്തിന് മുന്‍കൈ എടുത്ത പ്രകൃതി സ്നേഹിയായിരുന്നു കല്ലേന്‍ പൊക്കുടന്. പൊക്കുടന്റെ ആത്മകഥ ഏതാണ്? എന്റെ കണ്ടലുകൾ കണ്ടലും കുറെ കിളികളും ഹരിതവേരുകൾ കണ്ടൽക്കാടുകൾക്കിടയിൽ എന്റെ ജീവിതം16. ഏതു ചെടിയുടെ ഇലയാണ് താഴെ കൊടുത്തിരിക്കുന്നത് ഞാവൽ കടപ്ലാവ് ആഞ്ഞിലി ഇലഞ്ഞിക്ലൂ വേണോ ?17. തേൻ ശേഖരിക്കുന്ന ഞൊടിയൽ തേനീച്ചയെ കണ്ടില്ലേ..ഇതേത് ചെടിയുടെ പൂവാണന്ന് പരയാമോ ? അമ്പഴം കൊക്കോ കാപ്പി പനച്ചിക്ലൂ വേണോ ?18. ഈ ചിത്രത്തിലുള്ള നോബൽ പുരസ്കാര ജേതാവ് ആരാണ് ? ഡൊറോത്തി ഹോഡ്ജ് കിൻ അഡ യോനത് മേരി ക്യൂറി ഐറിൻ ജോലിയറ്റ് ക്യൂറിക്ലൂ വേണോ ?19. പഞ്ചലോഹക്കൂട്ടിലടങ്ങിയ ലോഹങ്ങൾ ഏതെല്ലാം? കൊബാൾട്ട്, സ്വർണ്ണം, സിങ്ക്, നിക്കൽ, ഇരുമ്പ് സ്വർണ്ണം, വെള്ളി, ചെമ്പ്, സിങ്ക് , ഇരുമ്പ് സ്വർണ്ണം, ചെമ്പ്, നിക്കൽ, ഈയം, വെള്ളി സ്വർണം, പ്ലാറ്റിനം, സിങ്ക്, വെള്ളി, ചെമ്പ്ക്ലൂ വേണോ ?20. ഏതു ചെടിയുടെ പൂവാണ് താഴെ കൊടുത്തിരിക്കുന്നത് ആപ്പിൾ മാമ്പഴം പ്ലം പേരക്ലൂ വേണോ ? പേര് ഫോൺ നമ്പർ ഇ മെയിൽ വിലാസം പഠിക്കുന്ന ക്ലാസ് Time is Up!
That was an amazing quiz…