August 8, 2019February 7, 2021 ആവർത്തനപ്പട്ടികയിലെ മൂലകങ്ങളെക്കുറിച്ചുള്ള ക്വിസിലേക്ക് സ്വാഗതം 1. മെൻഡെലീവ് തന്റെ പിരിയോഡിക് ടേബിൾ പ്രസിദ്ധീകരിക്കുന്നതിന് മുൻപ് തന്നെ സമാനമായ ഒന്ന് കണ്ടെത്തിയെങ്കിലും ലോക ശ്രദ്ധ കിട്ടാതെ പോയ മറ്റൊരുശാസ്ത്രജ്ഞനുണ്ട്. പേരെന്ത്? ജോൺ ഡാൽട്ടൻ ജൂലിയസ് ലുതർ മേയർ ഹെൻറി മോസ്ലേ എമിൽ സ്മാഷിൻസ്കി 2. നൈട്രജൻ കഴിഞ്ഞാൽ അന്തരീക്ഷ വായുവിൽ ഏറ്റവും കൂടുതലുള്ള വാതകം? ഓക്സിജൻ ഹീലിയം ആർഗൺ കാർബൺ ഡയോക്സൈഡ് 3. നോബെൽ പുരസ്കാരം നേടിയ ഇന്ത്യൻ വംശജനായ ഈ ശാസ്ത്രജ്ഞൻ ആരാണ്? വെങ്കട്ടരാമൻ രാമകൃഷ്ണൻ സുബ്രഹ്മണ്യം ചന്ദ്രശേഖർ അമർത്യ സെൻ ഹർ ഗോബിന്ദ് ഖൊറാന 4. ഇന്റർനാഷണൽ ഈയർ ഓഫ് കെമിസ്ട്രി ഏതു വർഷമായിരുന്നു? 2005 2009 2019 2011 5. വെങ്കലത്തിൽ (bronze) ഏറ്റവും കൂടുതൽ ഉള്ള മൂലകം. ചെമ്പ് ഇരുമ്പ് സിങ്ക് വെളുത്തീയം 6. അര്‍ജന്റീന എന്ന ദക്ഷിണ അമേരിക്കൻ രാജ്യത്തിന് ആ പേര് കിട്ടിയത് ഈ മൂലകത്തിൽ നിന്നാണ്. നൈട്രജൻ വെള്ളി ആർഗോൺ സ്വർണം 7. ഈ ഹാലൊജൻ വാതകങ്ങളിൽ ഒന്നിനെ വേര്‍തിരിച്ചെടുക്കാൻ ത്യാഗം ചെയ്തവരാണ് നോക്സ് സഹോദരന്മാർ, പോളിൻ ലാവ്യെറ്റ്, ജെറോം നിക്ലെസ് തുടങ്ങിയ ശാസ്ത്രജ്ഞർ. ഏതാണീ ഭീകരനായ മൂലകം? ബ്രോമിൻ ഫ്ലൂറിൻ ക്ലോറിൻ അയഡിൻ 8. ഗന്ധകം എന്നറിയപ്പെടുന്ന മൂലകം ? ഫോസ്ഫോറസ് പൊട്ടാസിയം സോഡിയം സൾഫർ 9. Ca എന്നത് ഏതു മൂലകത്തെ സൂചിപ്പിക്കുന്നു കാർബൺ കാൽസ്യം കാഡ്മിയം കാലിഫോർണിയം 10. ഇത് ഒരു അലസ വാതകം ആർഗോൺ ക്ലോറിൻ ഹൈഡ്രജൻ ബ്രോമിൻ അഭിപ്രായം രേഖപ്പെടുത്തൂ Name